വിളയാങ്കോട്: കാരുണ്യ നികേതനിൽ നിന്നും എസ് എസ് എൽ സി യിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ പി ടി എ കമ്മിറ്റിയുടേയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു ,പൂർവ്വ വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു അനുമോദന സദസ്സ്. മാടായി ബി പി ഒ രാജേഷ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടുള്ള കാരുണ്യനികേതൻ കുട്ടികളുടെ വിജയം പ്രശംസനീയ മാണെന്നും വെല്ലുവിളികളെ അതിജയിച്ചവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്കൂൾ മാനേജർ കെ.പി ആദം കുട്ടി അധ്യക്ഷത വഹിച്ചു, വി സി ഇഖ്ബാൽ, സി വി എൻ ഇഖ്ബാൽ,സി കെ മുനവ്വിർ,പി അബ്ദുൽ ഗഫൂർ, അബ്ദുൽ റസാഖ് എൻ പി എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡണ്ട് രാജീവൻ ടി വി അധ്യക്ഷത വഹിച്ചു എച്ച് എം ഇൻ ചാർജ് സുനീറ വി പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൽമ കെ നന്ദിയും പറഞ്ഞു അനുമോദന ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി സിനി ആർട്ടിസ്റ്റ് സമദെത്തി കാരുണ്യനികേതനിൽ പത്താം ക്ലാസ് വിജയികളിലൊരാളായ മെഹബൂബ് എസ് കെയുടെ പിതാവിന്റെ സുഹൃത്തായ സിനി ആർട്ടിസ്റ്റ് സമദിന്റെ കടന്നു വരവ് കുട്ടികളിലും രക്ഷിതാക്കളിലും ആകാംക്ഷയുളവാക്കി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അദിനാൻ എം പിക്കുള്ള സ്റ്റാഫ് കൗൺസിൽ ഉപഹാരം അദ്ദേഹം കൈമാറി മമ്മൂട്ടി 'മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരെ ശബ്ദാനുകരണത്തോടെ വേദിയിലെത്തിച്ചപ്പോൾ സദസ്സിൽ ഹർഷാരവമുയർന്നു അദ്ദേഹത്തോടൊപ്പം സെൽഫിയെടുത്തും കൂട്ടം കൂടിയും വീണു കിട്ടിയ അതിഥിയെ അക്ഷരാർഥത്തിൽ കുട്ടികൾ ആഘോഷിച്ചു